കോഴിക്കോട് : മലയാള സാഹിത്യ കുലപതിയും പ്രശസ്ത തിരക്കഥാകൃത്തുമായിരുന്ന എം.ടി വാസുദേവന്‍ നായരെ മലബാര്‍ റൈറ്റേഴ്സ് ഫോറവും നിര്‍മ്മാല്യം കലാ-സാഹിത്യ-സാംസ്കാരിക വേദിയും ചേര്‍ന്ന് അനുസ്മരിച്ചു. ചിന്താവളപ്പ് ബൈരായിക്കുളം ഗവ. എല്‍.പി.സ്ക്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത സാഹിത്യകാരന് പി. ആര്. നാഥന് ഉല്‍ഘാടനം ചെയ്തു. മലബാര്‍ റൈറ്റേഴ്സ് ഫോറം കണ്‍വീനര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് അഡ്വ. അനില്‍ കാട്ടാക്കട അനുസ്മരണ പ്രസംഗം നടത്തി. എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ ഇ.ആര്. ഉണ്ണി എം.ടി. കൃതികളെ കുറിച്ച് പ്രഭാഷണം നടത്തി. നിര്‍മ്മാല്യം കലാ-സാഹിത്യ-സാംസ്കാരിക വേദി സെക്രട്ടറി വത്സല നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എഴുത്തുകാരും കലാ- സാംസ്കാരിക-സിനിമാ പ്രവര്‍ത്തകരുമായ മോഹനന് പുതിയോട്ടില്‍, മുരളി ബേപ്പൂര്‍, അലി കോഴിക്കോട്, ബാലമുരളി, സലി.കെ.എസ്, ഹരി.കെ. പുരക്കല്‍, ബിന്ദു നായര്‍, സുജാത വാര്യര്‍, പി. പരിമള ടീച്ചര്‍, രമ്യ ബാലകൃഷ്ണന്, പ്രിയങ്ക പവിത്രന്, ജെസ്സി ചാക്കോ, ബിന്ദു കല, വിനിത നടുവണ്ണൂര്‍, ശ്രീരഞ്ജിനി ചേവായൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യകാരിയും ഗായികയുമായ അജിത മാധവ് നന്ദി പ്രകാശിപ്പിച്ചു. അനുസ്മരണ ചടങ്ങിന് ശേഷം എല്ലാവരും എം.ടി.യുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
എം.ടി യെ അനുസ്മരിച്ചു