ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി; ഇടപെട്ട് ഖത്തറും അമേരിക്കയും

ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി; ഇടപെട്ട് ഖത്തറും അമേരിക്കയും

ദോഹ: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ സംബന്ധിച്ച കരട് രേഖ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കും കരട് രേഖ കൈമാറിയത് ഖത്തറാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും അറബ് ന്യൂസുമടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതി. ഇരു രാജ്യങ്ങളിലെയും സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയാകും.

 

ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി;
ഇടപെട്ട് ഖത്തറും അമേരിക്കയും

 

Share

Leave a Reply

Your email address will not be published. Required fields are marked *