കൊച്ചി: തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണെന്നാരോപിച്ച് രാഹുലിനെതിരെ പൊലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധ രീതിയിലും സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കമന്റുകള്‍ക്കും രാഹുല്‍ ഈശ്വര്‍ ആഹ്വാനം നടത്തുകയാണ്.രാഹുല്‍ ഈശ്വറിനെപോലെയുള്ളവരുടെ ഇത്തരം നീക്കങ്ങള്‍ ഇതേ ്‌വസ്ഥയില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ മടിക്കും.ഇതേ നടപടിയാണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും ഹണിറോസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
ഹണിറോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിനെ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ വിചിത്രവാദവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ വര്‍ഷങ്ങളോളം ജയിലില്‍ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂരിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്നും ചാനല്‍ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു.
ബോബിക്കെതിരേ പരാതി നല്‍കിയതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരേ ഹണി റോസ് രം?ഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം;
രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്