കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 3.0’യുടെ ഔപചാരിക ഉദ്ഘാടനം മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ നടന്നു. എ.ടി.എല്‍.എസ് ഇന്ത്യ ( അഡ്വാന്‍സ്ഡ് ട്രോമ ലൈഫ് സപ്പോര്‍ട്ട്) പ്രോഗ്രാം ആന്റ് കോഴ്‌സ് ഡയറക്ടര്‍ ഡോ. എം.സി.മിശ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. എമര്‍ജന്‍സ് 3.0 ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറുമായ ഡോ. വേണുഗോപാല്‍ പി.പി മുഖ്യാതിഥിയായിരുന്നു. ബംഗളുരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സല്‍ട്ടന്റും എമര്‍ജന്‍സി മെഡിസിന്‍ മേധാവിയുമായ ഡോ. ശൈലേഷ് ഷെട്ടി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ജിനേഷ് ഉപഹാരം നല്‍കി.
വിശിഷ്ടാതിഥി ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ കെയ്ത്ത് ബോണിഫെയ്‌സിനെ ചടങ്ങില്‍ ആദരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. ഡോ. സുരേഷ് എം.വി.എന്‍, ഡോ. ഷാഫി എന്നിവര്‍ ചേര്‍ന്ന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.സോവനീര്‍ പ്രകാശനം വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് മനോജ് നാരായണന് നല്‍കിക്കൊണ്ട് ആസ്റ്റര്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രമേഷ് കുമാര്‍ നിര്‍വ്വഹിച്ചു.
എ.എച്ച്എ (അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍) കണ്‍സല്‍ട്ടന്റും റീജണല്‍ ഡയറക്ടറുമായ സച്ചിന്‍ മേനോന്‍, മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. വിമല്‍ കൃഷ്ണന്‍, ഡോ. രാജ്ദുരൈ, മധുരൈ മീനാക്ഷി മിഷന്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ നരേന്ദ്രനാഥ് ക്യാപ്റ്റന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാര്‍ കര്‍ത്ത സ്വാഗതവും എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. പോള്‍ പീറ്റര്‍ നന്ദിയും പറഞ്ഞു.