തൃശൂര്‍: അനശ്വര ഗായകന്‍ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്‌കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വിയോഗത്തില്‍ അനുശോചിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിരവധി സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഇന്നലെ രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. വീട്ടിലും അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. പി.ജയചന്ദ്രന്റെ ഭൗതികദേഹം ഉച്ചക്ക് ശേഷം പാലിയം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
ഭാവഗാനങ്ങള്‍ ബാക്കിയാക്കി: അന്തരിച്ച പി.ജയചന്ദ്രന്റെ
സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം