തിരുവനന്തപുരം: പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുതെന്ന് ബിനോയ് വിശ്വം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ പ്രതികരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പാര്‍ട്ടിയുടെ നയം മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമാറ്റച്ചട്ടത്തിലെ ഭേദഗതി വിവാദമായതാണ് പാര്‍ട്ടിനയം വ്യക്തമാക്കാന്‍ ബിനോയ് വിശ്വം മുതിര്‍ന്നത്. പാര്‍ട്ടിക്കാര്‍ക്ക് കുടിക്കണമെന്നുണ്ടെങ്കില്‍ വീട്ടില്‍ വെച്ചാകാം.മദ്യപിച്ച് നാലുകാലില്‍ ജനങ്ങള്‍ക്കിടയില്‍ നടക്കരുത് .പണക്കാരുടെ കയ്യില്‍നിന്ന് കാശുമേടിച്ച് കുടിക്കാന്‍ പാടില്ല. സദാചാര മൂല്യങ്ങള്‍ പാലിക്കണം.ഇതൊക്കെയാണ് പുതിയ മദ്യ നയം.
ഈ അടുത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് 30ലേറെ വര്‍ഷം പഴക്കമുള്ള പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഭേദഗതി വരുത്തിയതും സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തത്. ഇതിലാണ് പുതിയ മദ്യ നയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
പാര്‍ട്ടിക്കാര്‍ക്ക് മദ്യപിക്കാം,റോഡില്‍ ബഹളമുണ്ടാക്കരുത്;
പാര്‍ട്ടി നയം മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് – ബിനോയ് വിശ്വം