കോഴിക്കോട്: മാമി തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ശേഷം കാണാതായ ഡ്രൈവര്‍ രജിത്ത് കുമാറിനേയും ഭാര്യ തുഷാരയേയും കണ്ടെത്തി. ഗുരുവായൂരിലാണ് പോലീസ് ഇരുവരേയും കണ്ടെത്തിയത്. ഇവര്‍ ഗുരുവായൂരില്‍ മുറിയെടുത്തിരുന്നതായി മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രജിത്തിനേയും ഭാര്യയേയും ഇന്നു തന്നെ നാട്ടില്‍ എത്തിക്കും.
ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെ രജിത്തിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന് സുമര്ജിത്ത് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ ഡ്രൈവറായിരുന്നു രജിത്ത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍നിന്നു പോയ ഇരുവരും കോഴിക്കോട് കെ.എസ്.ആര്.ടി.സി. ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജില്‍നിന്നു പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചു വിവരവുമില്ലെന്നായിരുന്നു സഹോദരന്റെ പരാതി.മനഃസമാധാനത്തിന് വേണ്ടിയാണ് ഗുരുവായൂരില്‍ പോയതെന്ന് രജിത്ത് പറയുന്നു.
മാമി തിരോധാനം; കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരില്‍