കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധവും വിശ്വാസികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷവും. കഴിഞ്ഞ ദിവസം സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്.വൈദികര്‍ അരമനയില്‍ കയറിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായത്.
ഫാ. ജോയ്സ് കൈതക്കോട്ടില്‍ അങ്കമാലിയില്‍ നടത്തിവന്ന ത്രിദിന നിരാഹാര സത്യാഗ്രഹത്തിന്റെ സമാപന ദിവസമായിരുന്നു വ്യാഴാഴ്ച. സഭാധികൃതര്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അരമന കൈയേറാന്‍ വൈദികര്‍ തീരുമാനിച്ചത്.
അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തില്‍ പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്.കൂരിയ അംഗങ്ങളുടെ ബലത്തോടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.സെന്‍ട്രല്‍-നോര്‍ത്ത് പോലീസി് സംഘര്‍ഷത്തില്‍ ഇടപെട്ട് ആളുകളെ ശാന്തരാക്കി.
എറണാകുളം- അതിരൂപതയില്‍ കുര്‍ബാന തര്‍ക്കത്തില്‍
വൈദികരുടെ പ്രതിഷേധം, സംഘര്‍ഷം