എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയില്‍ എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44)ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതില്‍ വിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തമാശയാണെന്നാണ് കരുതിയതെന്നും നിധീഷ് പൊലീസിനോട് പറഞ്ഞു.
അടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിധീഷിനെ ഓര്‍ക്കാട്ടേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചു.സംഭവത്തില്‍ മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്ത് കസ്റ്റഡിയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *