കൊച്ചി: ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്. നിരവധി സ്ത്രീകളെ അപമാനിച്ചിട്ടുള്ള ബോബിക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുധാകരന് ചോദിച്ചു. ഇതുപോലുള്ള വൃത്തിക്കേട് നടക്കുന്ന കേരളം ഒന്നാമതാണെന്ന് ആരാണ് പറഞ്ഞ് നടക്കുന്നതെന്നും ചോദിച്ച അദ്ദേഹം ബോബിയെ പരമനാറിയെന്നാണ് വിളിച്ചത്.’ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണ്ണ കച്ചവടക്കാരന് പരമ നാറിയാണ്. 15 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ഇവന് പരമ നാറിയാണെന്ന്. പണത്തിന്റെ അഹങ്കരമല്ലാതെ മറ്റൊന്നുമില്ല. എന്തും ചെയ്യാമെന്നാണ്. വെറും പ്രാകൃതനും കാടനുമാണ് അവന്. ലൈംഗിക സംസ്കാരം മാത്രമേ അവനുള്ളൂ. കുറേകാലമായി തുടങ്ങിയിട്ട്, കരണക്കുറ്റിക്ക് രണ്ട് കൊടുക്കാന്‍ ആളില്ലാതായി. ആലപ്പുഴയിലായിരുന്നെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ, ഉറപ്പാണ്’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തോയാലും പൊലീസ് നടപടിയെടുത്തു. നേരത്തെ തന്നെ സ്വമേധയാ നടപടിയെടുക്കേണ്ടതായിരുന്നു.അതിനെതിരെ ആരും ശബ്ദിച്ചുമില്ല.ഇയാള്‍ മുമ്പും പല സ്ത്രീകളേയും അപമാനിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.എല്ലാത്തിലും മുമ്പിലാണെന്ന് പറയുന്ന കേരളത്തില്‍ ഇതുപോലുള്ള വൃത്തിക്കേടിലും മുമ്പിലാണ്.കായംകുളം എംഎസ് എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.