കൊച്ചി: വഴി മുടക്കി സമ്മേളനവും പ്രതിഷേധവും നടത്തിയനേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ിത്തരം സംഭവങ്ങളെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നേതാക്കള്‍ക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.എറണാകുളം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എ ടിജെ വിനോദ് എന്നിവരോടും ഹാജരാകാനും നിര്‍ദേശിച്ചു.
വഴി തടഞ്ഞുള്ള പരിപാടികള്‍ വേണ്ട; നേതാക്കളോട്
നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി