മാപ്പിളകലാ പരിശീലകന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

മാപ്പിളകലാ പരിശീലകന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

അബൂദബി:മാപ്പിളകലാ പരിശീലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റബീഹ് ആട്ടീരി കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി.സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പ് യുവ കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിനാണ് മാപ്പിള കലകളില്‍ റബീഹ് ആട്ടീരി ഉന്നത റാങ്കോടെ അര്‍ഹനായത്.യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാപ്പിള കലകളില്‍ പരിശീലകനാണ്. യുഎഇയിലുടനീളം നടക്കുന്ന കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും മാപ്പിള ,ഇസ്്‌ലാമിക സര്‍ഗോത്സവങ്ങളിലും സ്ഥിരം വിധികര്‍ത്താവായ റബീഹ് കേരളത്തിലെ പ്രമുഖ മാപ്പിളകലാ പരിശീലകന്‍ എംഎസ്‌കെ തങ്ങളുടെ ശിഷ്യനാണ്.
ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള മത്സരങ്ങളില്‍ കേരളത്തിലെ വിവിധ സ്‌കൂള്‍, കോളജ് തലങ്ങളില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളെ മാപ്പിള കലകള്‍ പരിശീലിപ്പിച്ച റബീഹിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനകാലത്ത് പറപ്പൂര്‍ ഐയുഎച്ച്എസ്എസിലും ഹയര്‍സെക്കണ്ടറി പഠനകാലത്ത് കാവതികളം നജ്്മുല്‍ ഹുദയിലും കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന മുട്ട് എന്നിവയില്‍ സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ ഉന്നത വിജയയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് റബീഹ്.

ഇന്ന് ദഫ്മുട്ടിലും വട്ടപ്പാട്ടിലും കേരളത്തിലെ മുന്‍നിര പരിശീലകരിലൊരാളാണ് റബീഹ്. സ്‌കൂള്‍ കലോത്സവങ്ങളില്‍ സബ്ജില്ല, ജില്ലാ തലങ്ങളിലും കേരളോത്സവങ്ങളിലും, മറ്റു മാപ്പിള, ഇസ്്‌ലാമിക
കലോത്സവങ്ങളിലും സ്ഥിരം വിധകര്‍ത്താവായി സേവനമനുഷ്ഠിക്കുന്ന റബീഹ് നിലവില്‍ യുഎഇ കേന്ദ്രീകരിച്ച് മാപ്പിളകലാ പരിശീലനം നടത്തിവരികയാണ്. കോട്ടക്കല്‍ ആട്ടീരിയിലെ പരേതനായ വടക്കേതില്‍ രായീന്‍കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനായ റബീഹ് തന്റെ നേട്ടം പ്രോത്സാഹനവും പിന്തുണയും പ്രചോദനവുമേകിയ ഗുരുക്കള്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബത്തിനും കലാകൂട്ടുകാര്‍ക്കും സമര്‍പിച്ചു.

 

മാപ്പിളകലാ പരിശീലകന്‍ റബീഹ് ആട്ടീരിക്ക്
കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *