ഉത്തരവ് കേട്ട ബോബി ചെമ്മണൂര്‍ കോടതിയില്‍ കുഴഞ്ഞുവീണു

ഉത്തരവ് കേട്ട ബോബി ചെമ്മണൂര്‍ കോടതിയില്‍ കുഴഞ്ഞുവീണു

കൊച്ചി: ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച് നടി നല്‍കിയ പരാതിയില്‍ റിമാന്റിലായ ബോബി ചെമ്മണൂര്‍ ജാമ്യമില്ലെന്ന കോടതി ഉത്തരവ് കേട്ടപാടെ കുഴഞ്ഞു വീണു.
ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ബോബി കുഴഞ്ഞുവീണത്. ബോബിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂര്‍ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം തിനെത്തുടര്‍ന്നാണ് വീണതെന്നാണ് വിവരം.

ബോബിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്.ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ബോബി ചെയ്തതു ഗൗരവമേറിയ കുറ്റമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോകുമെന്നും സാക്ഷികളെ സ്വാധിനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയിലും ജാമ്യം നില്‍കിയാല്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹാനമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ശരീരത്തില്‍ പരുക്കുണ്ടോയെന്നു ബോബിയോടു മജിസ്ട്രേറ്റ് ചോദിച്ചു. 2 ദിവസം മുന്‍പ് വീണു കാലിനും നട്ടെല്ലിനും പരുക്കുണ്ടെന്നു ബോബി അറിയിച്ചു.പൊലീസ് മര്‍ദിച്ചിട്ടില്ലെന്നു ബോബി കോടതിയില്‍ പറഞ്ഞു.

 

ഉത്തരവ് കേട്ട ബോബി ചെമ്മണൂര്‍ കോടതിയില്‍ കുഴഞ്ഞുവീണു

Share

Leave a Reply

Your email address will not be published. Required fields are marked *