ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിനു ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഇതു കൂടാതെ ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്കും പത്യേകഅപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും നല്‍കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

 

 

 

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും
അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *