ഡിസിസി ട്രഷററുടെ ആത്മഹത്യ: എം.എല്‍.എയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം

ഡിസിസി ട്രഷററുടെ ആത്മഹത്യ: എം.എല്‍.എയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം

സുല്‍ത്താന്‍ ബത്തേരി: ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് എന്‍.ഡിഅപ്പച്ചന്‍ എന്നിവരെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എല്‍.എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെ.കെ.ഗോപിനാഥന്‍, അന്തരിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രന്‍ എന്നിവരും പ്രതികളാണ്. ഇതില്‍ കെ.കെ.ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ്.

എന്‍.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അതേസമയം കത്തിന്റെ ഫോറന്‍സിക് പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ക്കായി പണം വാങ്ങിയിരുന്നുവെന്നും കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. നിയമനം നടക്കാത്ത സാഹചര്യത്തില്‍, സാമ്പത്തിക ബാധ്യതയെല്ലാം തന്റെ മേല്‍ വന്നുവെന്നും വിജയന്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
വിജയന്റെ കയ്യക്ഷരമുള്‍പ്പെടെയുള്ളവയെക്കുറിച്ച് പോലീസ് എന്‍.എം.വിജയന്റെ കുടുംബത്തോട് അന്വേഷിച്ചിു.എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയും അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞദിവസം അനുനയത്തിലെത്തിയിരുന്നു. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നുവെന്നാണ് കെ.പി.സി.സി സംഘം സന്ദര്‍ശിച്ചതിനുപിന്നാലെ എന്‍.എം.വിജയന്റെ കുടുംബം വ്യക്തമാക്കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

 

 

ഡിസിസി ട്രഷററുടെ ആത്മഹത്യ: എം.എല്‍.എയ്‌ക്കെതിരെ
ആത്മഹത്യാ പ്രേരണക്കുറ്റം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *