സ്വാതന്ത്ര്യ സമരസേനാനിയും ഇ എം എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും എംപിയുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് മകന് മുഷ്താഖ് രചിച്ച ‘കടല്‍ പോലൊരാള്‍’ എന്ന പുസ്തകം എം വി ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ മുന്‍ എംപി എ വിജയരാഘവന് നല്കി പ്രകാശനം ചെയ്തു.
ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇമ്പിച്ചിബാവ വരുംതലമുറയ്ക്ക് പഠിക്കുവാനും അറിയുവാനും മാതൃകയാക്കുന്നതിനും പറ്റിയ വ്യക്തിത്വമാണെന്നും അതിന് ഈ പുസ്തകം ഉപകരിക്കുമെന്നും എം പി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. നിയമസംഭാംഗമായിരിക്കെ മരണപ്പെട്ടയാളാണ് ഇമ്പിച്ചിബാവയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു.
മലബാറിലെ തൊഴിലില്ലാത്ത നിരവധിപേര്‍ക്ക് തൊഴില്‍ നല്കിയ ഇമ്പിച്ചിബാവ ഒരാള്‍ക്കുമാത്രം തൊഴില്‍ നല്കാന് തയ്യാറായില്ലെന്നും അന്നത്തെ ആ ചെറുപ്പക്കാരനാണ് ഇന്ന് എംഎല്‍എയായി വേദിയിലിരിക്കുന്ന നന്ദകുമാറെന്നും എ വിജയരാഘവന് സ്മരിച്ചു.
ഏതെങ്കിലുമൊരു ജോലിയില്‍ തളച്ചിടേണ്ട വ്യക്തിയല്ലെന്നും രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവനകള്‍ നല്കാനാവുന്ന വ്യക്തിയാണെന്നും തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച ഇമ്പിച്ചിബാവയ്ക്കുണ്ടായിരുന്നു എന്നും വിജയരാഘവന് പറഞ്ഞു. ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എയും പങ്കെടുത്തു.
ഈ പുസ്തകം ഒരു മകന്റെ അച്ഛനെ കുറിച്ചുള്ള ഓര്മ്മക്കുറിപ്പല്ലെന്നും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ അന്വേഷിക്കുന്ന ചരിത്ര വിദ്യാര്‍ത്ഥിയുടെ കണ്ണിലൂടെയാണ് പുസ്തകം രചിച്ചതെന്നും മുഷ്താഖ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചരിത്രം തിരുത്തപ്പെടുന്ന കാലത്ത്, അറിയുന്ന ചരിത്രം എല്ലാവര്‍ക്കുമായി പകരണമെന്നതാണ് ഈ പുസ്തകത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകര്.
ഇ കെ ഇമ്പിച്ചിബാവയെ കുറിച്ചുള്ള പുസ്തകം
‘കടല്‍പോലൊരാള്‍’ പ്രകാശിപ്പിച്ചു