കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ഉമാ തോമസ് പതിയെ സാധാരണ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണെന്ന് അവരുടെ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചു.ആശുപത്രിയിലെ ഐസിയു മുറിയില്‍നിന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഫോണിലൂടെ നിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ട് ഉമാ തോമസ് എംഎല്‍എ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ നല്കി.കോണ്‍ഫറന്‍സ് കോളിലൂടെ സ്റ്റാഫ് അംഗങ്ങളുമായും സോഷ്യല്‍ മീഡിയ ടീമിനേയും കഴിഞ്ഞ ദിവസം അവര്‍ ബന്ധപ്പെട്ടു.
കഴിഞ്ഞ ദിവസം അവര്‍ കോണ്‍ഫറന്‍സ് കോളിലൂടെ സ്റ്റാഫ് അംഗങ്ങളുമായും സോഷ്യല്‍ മീഡിയ ടീമിനേയും ബന്ധപ്പെട്ടു. എല്ലാം കോഡിനേറ്റ് ചെയ്യാനും തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായിപ്രവര്ത്തിക്കാനും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദ്ദേശിച്ചു.
ഒരാഴ്ച കൂടി ഐസിയുവില്‍ തുടരണമെന്നാണ് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.