കോഴിക്കോട്: ലഹരി വ്യാപനത്തിന്റെ ഗൗരവ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ തെക്കേപ്പുറം ജാഗ്രത സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും തുടര്‍ന്നും തെക്കേപ്പുറം, കടലോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്നും ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പറഞ്ഞു. ജനുവരി 12ന്( ഞായറാഴ്ച)നടക്കുന്ന ജനകീയ റാലിയില്‍ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.മയക്കുമരുന്നിനെതിരെ ജനുവരി 12ന് നടത്തുന്ന മഹാറാലി വിളംബര കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കണ്‍വെന്‍ഷന്‍ വ്യാപാര പ്രമുഖന്‍ സി എ ഉമ്മര്‍ കോയ ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ജാഗ്രത ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും സിഎ ഉമ്മര്‍ കോയ പറഞ്ഞു.
ജാഗ്രത കമ്മിറ്റി ചെയര്‍മാന്‍കെ മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. നാടിന്റെ ആവാസ വ്യവസ്ഥയ്‌ക്കെതിരെ നില്‍ക്കുന്ന ലഹരി വ്യാപനത്തെ ചെറുത്തു നില്‍ക്കാന്‍ എല്ലാ സംഘടന പ്രവര്‍ത്തകരുടെയും പ്രാതിനിധ്യവും സഹായവും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൗണ്‍സിലര്‍മാരായ എസ്.കെ അബൂബക്കര്‍, പി. മുഹ്‌സിന, ജാഗ്രത ജനറല്‍ കണ്‍വീനര്‍ എന്‍ പി നൗഷാദ്, ട്രഷറര്‍ എം.വി ഫസല്‍ റഹ്‌മാന്‍, വൈസ് ചെയര്‍മാരായ പി.വി. യൂനുസ്, വിഎസ് ഷരീഫ്, കേ പി. അബ്ദുല്ലകോയ, വനിത വിങ്ങ് ജനറല്‍ കണ്‍വീനര്‍ ഒ. ഫരിസ്ത എന്നിവര്‍ സംസാരിച്ചു.
ജനകീയ കണ്‍വെന്‍ഷനില്‍ തെക്കേപ്പുറത്തെ റെസിഡന്‍സ്, രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക, കായിക, വനിതാ വിംഗ് തുടങ്ങി വിവിധ മേഖലകളിലെയും പ്രമുഖര്‍ പങ്കെടുക്കുകയും ജനകീയ റാലിക്കും മയക്കുമരുന്നിനെതിരെയും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജനുവരി 12 ഞായറാഴ്ച വൈകു. 4 മണിക്ക് ഗ്രാന്‍ഡ് ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിക്കുന്ന ജനകീയ റാലിയില്‍ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു.
റാലി ഫ്രാന്‍സിസ് റോഡ് സൗത്ത് ബീച്ച് വഴി കുറ്റിച്ചിറയില്‍ സമാപിക്കുന്നതും കുറ്റിച്ചിറയിലെ സമാപനയോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.
ലഹരിക്കെതിരായ തെക്കേപ്പുറം കൂട്ടായ്മ
മഹത്തരം;മുസാഫിര്‍ അഹമ്മദ്