തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാകിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍ ജില്ല. അഞ്ച് രാപകലുകള്‍ കലയുടെ വിസ്മയം തീര്‍ത്ത ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.
1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.ആതിഥേയരായ
തിരുവനന്തപുരത്തിന് 957 പോയന്റാണ് നേടാനായത്.മറ്റ് ജില്ലകളുടെ പോയിന്റ് നില
കോഴിക്കോട് 1000,എറണാകുളം 980,മലപ്പുറം 980,കൊല്ലം 964,ആലപ്പുഴ 953,
കോട്ടയം 924,കാസര്‍കോട് 913,വയനാട് 895,പത്തനംതിട്ട 848,ഇടുക്കി 817
സ്‌കൂളുകളില്‍ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
കലാകിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍,
രണ്ടാം സ്ഥാനം പാലക്കാടിന്