ദുബായ്: ഹൈദറലി ശാന്തപുരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, പ്രബോധകന്‍, സംഘാടകന്‍, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ അലുംനി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച സംഭവബഹുലമായ ജീവിതം നയിച്ച ഹൈദറലി ശാന്തപുരത്തിന്റെ വിയോഗത്തില്‍ മുട്ടം മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി അനുശോചിച്ചു. എം.എം.ജെ.സി.പ്രസിഡണ്ട് എസ്.എ.പി.മെയ്‌നുദ്ദീന്‍ അധ്യക്ഷത വഹിച്ചു.മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകനായും, യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്ന കാലത്തും നേരില്‍ കാണാന്‍ ബന്ധപ്പെടുവാന്‍ സാധിച്ചിട്ടുണ്ടെന്നും,ഒട്ടനവധി കൃതികള്‍ രചിച്ച അദ്ദേഹം യു.എ.ഇ. റേഡിയോ ഏഷ്യയിലൂടെ വര്‍ഷങ്ങളോളം നടത്തിയ പ്രഭാഷണങ്ങള്‍ എന്നും വഴികാട്ടിയാണെന്ന് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
ഹൈദറലി ശാന്തപുരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു