കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധനകറാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ശ്രീനഗറിലും കര്‍ണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് ആരംഭിച്ചത്.
അമ്പതാമത്
അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്സ് ഒരുക്കി യിട്ടുള്ളത്. ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) മൊബൈല്‍ ക്ലിനിക്കില്‍, ടെലിമെഡിസിന്‍ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും. ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഗവര്‍ണന്‍സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതി ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും പ്രചരിപ്പിക്കുമെന്ന് ഇന്ത്യന്‍ ലാണ്‍ ടെന്നീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഡല്‍ഹി പ്രസിഡന്റ് ഓഫ് മിക്‌സഡ് മാര്‍ഷ്യല്‍ അര്‍ട്‌സുമായ പ്രബല്‍ പ്രതാപ് സിംഗ് തോമര്‍ പറഞ്ഞു.
ആസ്റ്റര്‍ വളണ്ടിയേഴ്‌സ് 50-മത്
മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് തുടങ്ങി