ന്യൂഡല്‍ഹി: ജനുവരി 9 നടക്കുന്ന യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍. നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ugcnet.nta.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അടക്കമുള്ള വിഷയങ്ങളിലാണ് ജനുവരി 9ന് പരീക്ഷ നടക്കുക . ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നരീതിയിലാണ് ക്രമീകരിച്ചത്.
യുജിസി നെറ്റ് ഡിസംബര്‍ പരീക്ഷ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. 85 വിഷയങ്ങളാണ് പരീക്ഷയ്ക്ക് പരിഗണിക്കുന്നത്. ഇനി ജനുവരി 10,15,16 തീയതികളിലാണ് പരീക്ഷ. ജനുവരി മൂന്ന്, ആറു തീയതികളിലെ പരീക്ഷ പൂര്‍ത്തിയായി. ഇന്നും ( ചൊവ്വാഴ്ച), നാളെയും( ബുധനാഴ്ച) നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണുന്ന യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍;
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം