തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് ബ്ലസി ചിത്രം ആടുജീവിതം്. അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നതെന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു.ഏഷ്യയയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിദേശ സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്താര് പതിവ്. എന്നാല്‍ മികച്ച ചിത്രം എന്ന ജനറല്‍ എന്‍ട്രിയിലേക്കാണ് ആടുജീവിതം പരിഗണിക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് പ്രാഥമിക ഘട്ടം നിര്‍ണയിക്കപ്പെടുക. ജനുവരി എട്ടാം തിയതി മുതല്‍ പന്ത്രണ്ടുവരെയാണ് വോട്ടിങ് സമയം. വോട്ടിങ് ശതമാനമാണ് മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള എന്‍ട്രി നിര്‍ണയിക്കുക. പൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയാണ് ആട്ജീവിതം. ഒരു കാലഘട്ടത്തില്‍ വിദേശങ്ങളില്‍ പ്രവാസികള്‍ അനുഭവിച്ച ജീവിത യാഥാര്‍ഥ്യങ്ങളിലേക്കുള്ള കണ്ണാടിയാണ് ആട് ജീവിതം. എ.ആര്‍.റഹ്‌മാനാണ് ഇതിലെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. റഹ്‌മാന്റെ പാട്ടുകളും ഓസ്‌കാര്‍ പരിഗണനാ പട്ടികയിലുണ്ട്.
ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍ ആടുജീവിതം