കോഴിക്കോട് : വികസനത്തിന് ആരും എതിരല്ലെന്നും എന്നാല്‍ അത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് ആവരുതെന്നും ജീവിതത്തിന്റെ ഭാഗമായ സുഗമമായ ഗതാഗതത്തിന് എതിരെ നില്‍ക്കുന്ന ഭരണാധികാരികളെഅതിശക്തമായി ജനങ്ങള്‍ ചെറുത് തോല്‍പ്പിക്കണം എന്നും ഗ്രോ വാസു പറഞ്ഞു ഒരു ദേശത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള അശാസ്ത്രീയവും ജനദ്രോഹപരുമായ ദേശീയപാത വികസനത്തിനെതിരെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എംപി മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ മലാപറമ്പ് നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറൂടെ ഓഫീസിനു മുന്നില്‍ നടത്തിയ ജനകീയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ അധ്യക്ഷത വഹിച്ചു കാപ്പാട് നിന്നും തിരുവങ്ങൂര്‍ അണ്ടര്‍ പാസ് വരെ റോഡ് സൗകര്യം ഏര്‍പ്പെടുത്തുക, കാപ്പാട് റോഡ് മുറിച്ചു കടക്കാന്‍ ഒരു അണ്ടര്‍ പാസ് നിര്‍മ്മിക്കുക,ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍, വെറ്റിലപ്പാറ പള്ളി, അമ്പലം ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക, ഫുട്പാത്തുകള്‍ സഞ്ചാരയോഗ്യമാക്കുക ,ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകള്‍ നിര്‍മ്മിക്കുക,ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതല യോഗം വിളിക്കുക, കാപ്പാട് തീരദേശ റോഡ് ഉടന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല പുല്ല്യത്ത്, ഡോക്ടര്‍.അബൂബക്കര്‍ കാപ്പാട്,സക്കറിയ പള്ളിക്കണ്ടി , നസ്രു വെറ്റിലപ്പാറ,ശ്രീജ കണ്ടിയില്‍, ശിവദാസ മാസ്റ്റര്‍ ,ശശിധരന്‍ കുനിയില്‍ , ,ആലിക്കോയ നടമ്മല്‍, മുനീര്‍ പി.കെ, ജുനൈദ് പി.കെ, അവീര്‍ സാദിക്ക്, സാലിഹ് പി കെ , മദീന മഹമൂദ് , ടി.എം ലത്തീഫ് ഹാജി, ഷാജി പോയില്‍ , കല്ലില്‍ ഹംസക്കോയ, ടി. അബ്ദുല്‍ അസിസ് സി ഡി എസ് മെമ്പര്‍ തസ് ലീന കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ഗ്രാമപഞ്ചായത്ത് മെമ്പര്‍ റസീന ഷാഫി സ്വാഗതവും രാജലക്ഷ്മി സി കെ നന്ദിയും പറഞ്ഞു.
നാടിന്റെ വികസനം ജീവിക്കാനുള്ള അവകാശം
നിഷേധിച്ചുകൊണ്ട് ആവരുത്; ഗ്രോവാസു