ന്യൂഡല്‍ഹി: ഡല്‍ഹി നിയമാ സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് ഉച്ചക്ക്‌ശേഷം പ്രഖ്യാപിക്കും. തിയതി പ്രഖ്യാപിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 15ന് ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമാണ്.കഴിഞ്ഞ രണ്ടു തവണയും അധികാരം പിടിച്ച എഎപി (ആംആദ്മി പാര്‍ട്ടി) മൂന്നാം വട്ടവും അധികാര കസേരക്ക് ശ്രമിക്കുകയാണ്. ലോക് സഭാ തിരഞ്ഞുപ്പില്‍ ഇന്ത്യാ സഖ്യത്തോടൊന്നിച്ചു നിന്ന എഎപിയും കോണ്‍ഗ്രസും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടത്തുക.