ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്‌വെല്‍ 2025 കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന്‍ നയിക്കും

ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്‌വെല്‍ 2025 കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന്‍ നയിക്കും

2025 ല്‍ ഇന്ത്യയിലെ പുതിയ പട്ടം പറത്തല്‍ സീസണ്‍ തുടക്കമാകും

 

കോഴിക്കോട്: ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്‌വെല്‍ 2025 സീസണ്‍ മത്സരങ്ങളില്‍ കേരള സംഘത്തെ പുത്തന്‍ വീട്ടില്‍ അലി റോഷന്‍ നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4 മേഖലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 35-ാം മത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 10 മുതല്‍ 14 വരെ സബര്‍മതി തീരത്ത് അഹമ്മദാബാദിലും വെച്ച് നടക്കും. ഗുജറാത്ത് ടൂറിസം ആണ് അതിന്റെ സംഘാടകര്‍. 2-ാം മത് ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ ബനേസര, സരായ് കാലേകാന്‍ വെച്ചാണ് നടക്കുന്നത്. ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് സംഘാടകര്‍. 4-ാം തെലുങ്കാന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 11 മുതല്‍ 14 വരെ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍
നടക്കും. തെലുങ്കാന ടൂറിസം ആണ് സംഘടാകര്‍. 12-ാം മത് ONGC-MRPL മാംഗ്‌ളൂര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ ജനുവരി 17, 18 തനീര്‍ബാവി ബീച്ച്, മാംഗ്‌ളൂരില്‍ നടക്കും.പ്രസ്തുത ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവെല്‍ പങ്കെടുക്കുന്ന കേരളത്തിലെ 12 അംഗ സംഘത്തെ തിരഞ്ഞെടുത്തു.

പുത്തന്‍ വീട്ടില്‍ അലി റോഷന്‍ (ക്യാപ്റ്റന്‍), ഫാത്തിമ ഹന്ന (വൈസ് ക്യാപ്റ്റന്‍), നജാഫ് (ടീം മാനേജര്‍), സ്വപ്ന,അലി വെസ്റ്റ്ഹില്‍, ജിംന മെഹ്‌റിന്‍, ഹംറാസ്, റിജില്‍. എം, ചാര്‍ളി മാത്യു, ഫാഹിം, ഷാഹീര്‍ മണ്ണിങ്കല്‍ (ഇന്റര്‍നാഷണല്‍ കോ- ഓഡിനേറ്റര്‍),അബ്ദുള്ള മാളിയേക്കല്‍ (മുഖ്യ പരിശീലകന്‍).

45 രാജ്യങ്ങളില്‍ നിന്നായി പ്രമുഖരായ 250 ഓളം കൈറ്റ് ഫ്‌ളയേര്‍സും ഇന്ത്യയുടെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 110 ഓളം കൈറ്റ് ഫ്‌ളയേര്‍സും പങ്കെടുക്കും. അമേരിക്ക, യു.കെ., ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന, സിംഗപ്പൂര്‍, മലേഷ്യ, ഈജിപ്ത്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളും കേരളം, ലക്ഷദ്വീപ്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഓഡീഷ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ടീമു കളും രാജ്യാന്തര കൈറ്റ് ഫെസ്റ്റ്വെലില്‍ പങ്കെടുക്കും.

നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്്. ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ്, പ്രത്യേക രൂപമുള്ള ആധുനിക പട്ടങ്ങള്‍,സ്‌പോര്‍ട്്സ് കൈറ്റുകള്‍, എല്‍ഇഡി പട്ടങ്ങള്‍ ഈ വിഭാഗങ്ങളില്‍ കേരള സംഘം പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ ആര്‍. ജയന്ത് കുമാര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം പരിശീലകന്‍ അബ്ദുള്ള മാളിയേക്കല്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം എക്സിക്യൂട്ടീവ് മെമ്പര്‍ ഹാഷിം കടാക്കലകം,വണ്‍ ഇന്ത്യ കൈറ്റ് ടീം മീഡിയ കോര്‍ഡിനേറ്റര്‍ ഷബീറലി റിഥം മീഡിയ,ക്യാപ്റ്റന്‍ പുത്തന്‍ വീട്ടില്‍ അലി റോഷന്‍, ടീം മാനേജര്‍ നജാഫ് പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9605234000 / 9895043193

 

 

 

ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്‌വെല്‍ 2025
കേരള സംഘത്തെ പുത്തന്‍വീട്ടില്‍ അലി റോഷന്‍ നയിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *