തൃശ്ശൂര്‍ : പുതിയകാലത്തെ രചനകള്‍ക്കും വായനയ്ക്കും പുതിയ തലമാണ്. മണ്‍മറഞ്ഞ മഹാന്മാരുടെ സൃഷ്ടികളെ വായിക്കുന്നതു പോലെയോ എഴുത്തുകാരെ വിലയിരുത്തുന്നത് പോലെയോ അല്ല ആധുനിക കാലത്ത് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ആവ്യ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച പുസ്തക പ്രസിദ്ധീകരണോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യലോകത്തിന് വ്യത്യസ്തമായ സംഭാവനകള്‍ നല്‍കാന്‍ ആവ്യയുടെ പുതിയ എഴുത്തുകാര്‍ക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആവ്യ പബ്ലിക്കേഷന്‍സ് മലപ്പുറം 101 രചയിതാക്കളുടെ 101 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തക രചയിതാകളായ 101 എഴുത്തുകാരുടെ മഹനീയ സാന്നിധ്യം കൊണ്ട് ശ്രേഷ്ഠമായ ചടങ്ങില്‍ ആവ്യ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ റഹീം പുഴയോരത്ത് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ആവ്യ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ജുമൈല വരിക്കോടന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ പി സുധീര വിശിഷ്ടാതിഥിയായിരുന്നു.
എഴുത്തുകാരായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷാഫിജ പുലാക്കല്‍, ശ്രീജിത്ത് അരിയല്ലൂര്‍, പ്രകാശന്‍ കരിവെള്ളൂര്‍, എന്നിവര്‍ അതിഥികളായിരുന്നു. വിശ്വനാഥന്‍ വെങ്ങളശ്ശേരി, രാജീവ് ചേമഞ്ചേരി, ലൈലാ വിനയന്‍ മോഹന്‍ പന്നിപ്പാറ, സരസു മുന്തൂര്‍, ബിനു ആര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആവ്യ പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ മീര ചന്ദ്ര ശേഖര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഥകള്‍, കവിതകള്‍, നോവലുകള്‍, ബാലസാഹിത്യം, അനുഭവക്കുറിപ്പുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലായി 101 എഴുത്തുകാരുടെ 101 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡയറക്ടര്‍ ഷെരീഫ് സി മണ്ണാര്‍മല നന്ദി അറിയിച്ചു.
പുതിയ കാലത്തെ വായനയ്ക്ക് പുതിയ തലം : ഡോ.സി രാവുണ്ണി