കോഴിക്കോട്: യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ കോഴിക്കോട് ജില്ലാതല കലാമത്സരങ്ങളുടെ ഉദ്ഘാടനം കുന്ദമംഗലത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് നിര്‍വ്വഹിച്ചു.പരിപാടിയില്‍ ഡിവൈഎഫ്‌ഐ ജില്ല പ്രസിഡണ്ട് അഡ്വക്കറ്റ് എല്‍. ജി ലിജീഷ് അധ്യക്ഷത വഹിച്ചു. യുവധാര മുന്‍ എഡിറ്റര്‍ എസ് കെ സജീഷ്, കെ എസ് ടി എ ജില്ലപ്രസിഡണ്ട് സന്തോഷ് മാസ്റ്റര്‍, ഡിവൈഎഫ്‌ഐ ജില്ലസെക്രട്ടറി പി സി ഷൈജു, ജില്ലട്രഷറര്‍ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപു പ്രേംനാഥ്, കെ. എം നിനു, കെ ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പ്രഗിന്‍ ലാല്‍ സ്വാഗതവും പി പി ഷിനില്‍ നന്ദിയും പറഞ്ഞു.