കോഴിക്കോട്:കേരള ചരിത്ര കോണ്‍ഗ്രസിലെ എട്ടാമത് സമ്മേളനത്തില്‍(2024) അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പ്രൊഫ. എം.പി. ശ്രീധരന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനുമായിരുന്ന പ്രൊഫ. എം.പി.ശ്രീധരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡുകള്‍.
യുവ ഗവേഷകരുടെ വിഭാഗത്തിലുള്ള അവാര്‍ഡ് ശ്രീലക്ഷ്മി എം.ന് ലഭിച്ചു. പെരിങ്ങമല ഇഖ്ബാല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ് ശ്രീലക്ഷ്മി. പതിനയ്യായിരം(15000) രൂപയാണ് അവാര്‍ഡ് തുക.
ബിരുദാനന്തരബിരുദ വിഭാഗത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ എം.എ. വിദ്യാര്‍ത്ഥിയായ സാന്ദ്ര. എം. കരസ്ഥമാക്കി. പതിനായിരം (10000) രൂപയാണ് അവാര്‍ഡ് തുക.
2025 ജനുവരി 10 ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളെജില്‍ നടക്കുന്ന കേര ചരിത്ര കോണ്‍ഗ്രസ്സിന്റെ ഒമ്പതാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രൊഫ. എം.പി.ശ്രീധരന്‍ മെമ്മോറിയല്‍ ചരിത്ര
ഗവേഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു