കോഴിക്കോട്: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കുന്ന കോര്‍പറേറ്റ് ദല്ലാളുകള്‍ക്കെതിരായി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ സമരം സിഎസ്‌ഐ ഉത്തര കേരള മഹാഇടവക ബിഷപ്പ് റോയ്‌സ് മനോജ് വിക്ടര്‍ ഉല്‍ലാടനം ചെയ്തു.
എഴുത്തുകാരന്‍ ഹസ്സന്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുക, രിസ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക. കരിപ്പുരില്‍ നിന്നും ഹജ്ജ് യാത്രക്ക് പോകുന്നവരോട് അമിതമായ വിമാനകൂലി ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, കരിപ്പൂരിലെ കാര്‍ പാര്‍ക്കിങ്ങ് കൊള്ളഅവസാനിപ്പിക്കുക
കോഴിക്കോട് മെട്രോ റെയില്‍ സ്ഥാപിക്കുക, കരിപ്പൂര്‍ വിമാനത്താവളത്തിനായി ഭൂമി വിട്ടു നല്‍കിയ പ്രദേശവാസികള്‍ക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിച്ച് പ്രദേശത്ത് മനുഷ്യാവകാശം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രതിഷേധ സമരം സംഘടിപ്പിച്ചത്.് കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവ് കെ മൊയ്ദീന്‍ കോയ,പ്രമുഖ എഴുത്തുകാരന്‍ പി പി ശ്രീധരനുണ്ണി , ഡോക്ടര്‍ കെ.മൊയ്ദു,കോഴിക്കോട് സാമൂതിരി രാജാ പ്രതിനിധി ശ്രി രാമവര്‍മ, കെയ്സ് അഹമ്മദ്, ശബീര്‍ ഉസ്മാന്‍ പി പി, ഇസ്ഹാഖ് കെ വി, കെ സലിം,പി ടി ആസാദ്, സി എച്ച് നാസര്‍ ഹസ്സന്‍, ആര്‍ ജയന്ത് കുമാര്‍, അഡ്വക്കേറ്റ് പ്രദീപ് കുമാര്‍, മുഹമ്മദ് സിജി,കെ എന്‍ എ അമീര്‍, സലിം കോഹിനൂര്‍, മുഹമ്മദ് കോയ പാണ്ടികശാല, സഹീര്‍ അലി കോളിയോട്ട് എന്നിവര്‍ പ്രസംഗിച്ചു.
കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കരുത്;
എം.ഡി.എഫ് പ്രതിഷേധിച്ചു