കോഴിക്കോട്: ഫ്രണ്ട്‌സ് കൂരിയാലിന്റെ ആഭിമുഖ്യത്തില്‍ ഗവര്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി.ഫൈനലില്‍ റോയല്‍ റൈന്‍ജെയ്സിനെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സ്‌ട്രൈക്കേഴ്്‌സ് ജേതാക്കളായത്.
ഫൈനലിലെ മികച്ച കളിക്കാരനായി അജ്മലിനെയും (കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ്) ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി കെ.ഷഹാന്‍ (റോയല്‍ റേഞ്ചേഴ്സ്)
മികച്ച ക്യാച്ച് ഗില്ലര്‍ സിംഗിനെയും തിരഞ്ഞെടുത്തു.ഫ്രണ്ട്സ് കൂരിയാല്‍ സെക്രട്ടറി പി. കെ. നൗഫല്‍ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ സന്നാഫ് പാലക്കണ്ടി സമ്മാനദാനം നിര്‍വഹിച്ചു. പി. കെ സണ്‍ഷീര്‍, പി. കെ. സണ്‍ജിത്ത് കെ. പി. നെസ്ലി.വി, പി. ജറീഷ്, എ. ഷമീര്‍,എ. ഷാഫി,കെ. പി. അഭിനാസ്, സി.റിനീഷ്, റാഫി. മുഫീദ് എന്നിവര്‍ സംസാരിച്ചു.ഷാജി .കെ ഫ്രണ്ട്സ് കൂരിയാല്‍ സ്വാഗതവും, ടൂര്‍ണമെന്റ് എം. കെ അഷറഫ് നന്ദിയും പറഞ്ഞു.
കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍