ഇന്നത്തെ സൂര്യനാണ് ഈ വര്‍ഷത്തെ സൂപ്പര്‍ സണ്‍!

ഇന്നത്തെ സൂര്യനാണ് ഈ വര്‍ഷത്തെ സൂപ്പര്‍ സണ്‍!

ഇന്ന് ഉദിച്ചുയര്‍ന്ന സൂര്യനാണ് ഈ വര്‍ഷത്തിലെ ഏറ്റവും വലുപ്പമുള്ള സൂര്യന്‍, അഥവാ സൂപ്പര്‍ സണ്‍. സൂപ്പര്‍ മൂണ്‍ ഒരു വര്‍ഷത്തില്‍ പല തവണ ഉണ്ടാകും എന്നാല്‍ ഒരിക്കല്‍ മാത്രമേ സൂപ്പര്‍ സൂര്യന്‍ ഉണ്ടാവുകയുള്ളൂ. സൂപ്പര്‍ സൂര്യന്‍ ഉള്ളപ്പോള്‍ സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും ഉണ്ടാവുക.ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്ത്. വലിപ്പം ഉണ്ടെന്നു വിചാരിച്ചു സൂര്യനെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്.
ഇതൊരു പ്രതിഭാസമാണ്. ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസവുമുണ്ട്. ഈ അവസരത്തില്‍ സൂര്യന്‍ ഭൂമിയില്‍ നിന്ന് ഒരുപാട് അകന്നാണ് സ്ഥി ചെയ്യുക.ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെ.ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല എന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒറ്റനോട്ടത്തില്‍ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെങ്കിലും ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ട്. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയില്‍ ഏല്‍ക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വര്‍ധന ഉണ്ടാകാന്‍ ഇതു കാരണമാകുന്നു. സൗരോപരിതലത്തില്‍നിന്നു വരുന്ന പ്രകാശം അല്‍പം നേരത്തെ എത്താനും ഇതു വഴിവയ്ക്കുന്നു. ഭൗമകാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും ഈ പ്രതിഭാസത്തിനു സ്വാധീനമുണ്ട്.

 

ഇന്നത്തെ സൂര്യനാണ് ഈ വര്‍ഷത്തെ സൂപ്പര്‍ സണ്‍!

Share

Leave a Reply

Your email address will not be published. Required fields are marked *