കോഴിക്കോട്:ഓള്‍ഡ് ഏജ് ഹോമുകളും ചില്‍ഡ്രന്‍സ് ഹോമുകളും ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നാമമാത്രമായ ഗ്രാന്‍ഡ് വര്‍ദ്ധിപ്പിക്കാനും കൃത്യമായി നല്‍കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ഓര്‍ഫനേജസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് റവന്യു ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ചില്‍ഡ്രന്‍സ് ഹോമും ഓള്‍ഡ് ഏജ് ഹോമും ഉള്‍പ്പെടെയുള്ള അനാഥാലയ പ്രതിനിധികളുടെ ജില്ലാതല പ്രതിനിധി സമ്മേളനം 14ന് ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി കെ അഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ചാര്‍ളി അഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ പ്രസാദ് ട്രഷറര്‍ സുധീഷ് കേശവപുരി ജോയന്റ് സെക്രട്ടറി മാരായ സിസ്റ്റര്‍ അനുപമ ഫ്രാന്‍സിസ് എസ് കെ ഡി, അഭിലാഷ് ശങ്കര്‍ , വൈസ് പ്രസിഡന്റ് അഷ്‌റഫ് ചേലാട്ട് എന്നിവര്‍ പ്രസംഗിച്ചു.