റിജിത്ത് വധക്കേസ്: 9 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

റിജിത്ത് വധക്കേസ്: 9 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസില്‍ 9 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി. 20 കൊല്ലം മുമ്പ് നടന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ശിക്ഷ 7ന് വിധിക്കും

കണ്ണപുരം ചുണ്ട വയക്കോടന്‍ വീട്ടില്‍ വി.വി.സുധാകരന്‍ (56), കോത്തില താഴെവീട്ടില്‍ ജയേഷ് (39), ചാങ്കുളത്ത് പറമ്പില്‍ സി.പി.രഞ്ജിത്ത് (42), പുതിയപുരയില്‍ പി.പി.അജീന്ദ്രന്‍ (50), ഇല്ലിക്കവളപ്പില്‍ ഐ.വി.അനില്‍കുമാര്‍ (51), പുതിയപുരയില്‍ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടില്‍ വി.വി.ശ്രീകാന്ത് (46), സഹോദരന്‍ വി.വി. ശ്രീജിത്ത് (42), തെക്കേ വീട്ടില്‍ ടി.വി.ഭാസ്‌കരന്‍ (66) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി അജേഷ് വിചാരണക്കു മുന്‍പ് മരിച്ചു.

2005 ഒക്ടോബര്‍ 10നു വൈകിട്ട് 7.45നു കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുന്‍പിലുള്ള റോഡിലാണ് സംഭവം. ആക്രമണത്തില്‍ റിജിത്ത് കൊല്ല്‌പ്പെടുകയും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

 

റിജിത്ത് വധക്കേസ്: 9 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *