മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം.
പൊക്രാന്‍ 1 (സ്മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) എന്നീ ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ചിദംബരം. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ചിദംബരത്തിന് ആണവരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.
രാജഗോപാല ചിദംബരം അന്തരിച്ചു