പുതിയ ലൈസന്‍സുകാര്‍ക്ക് രണ്ടുവര്‍ഷം പ്രൊബേഷനും
വൈക്കം: ഗതാഗതനിയമങ്ങള്‍ ആറുതവണ ലംഘിച്ചാല്‍ ഒരുവര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാകും. ലൈസന്‍സില്‍ ഇനി ‘ബ്ലാക്ക് മാര്‍ക്ക്’ വീഴും. ഇതിനുള്ള പ്രാരംഭചര്‍ച്ചകള്‍ ഗതാഗതവകുപ്പ് ആരംഭിച്ചു. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സാണ് ഇപ്പോള്‍ സംസ്ഥാനത്ത് നല്‍കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാകുമെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പുതുതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം ‘പ്രൊബേഷന്‍’ പീരിയഡ് നല്‍കാനും ആലോചനയുണ്ട്. ഡ്രൈവിങ് പഠിച്ച് ആദ്യ ഒരുവര്‍ഷം അവര്‍ ഓടിക്കുന്ന വാഹനത്തില്‍ ‘പി-1’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. രണ്ടാംവര്‍ഷം വാഹനത്തില്‍ ‘പി-2’ എന്ന സ്റ്റിക്കറും.മറ്റു ഡ്രൈവര്‍മാര്‍ക്ക് സ്റ്റിക്കര്‍ കണ്ട്, വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് പരിചയം മനസ്സിലാക്കാനാണിത്. പ്രൊബേഷന്‍ പീരിയഡില്‍ 10 തവണ ഗതാഗതനിയമംലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും. വാഹനം ഓടിച്ച് പഠിക്കുമ്പോള്‍ നിയമലംഘന സാധ്യത കൂടുതലാണ്. അതിനാലാണ് 10 തവണവരെ ഇളവ്. ആദ്യം മുന്നറിയിപ്പ് നല്‍കും. പിന്നീടാണ് നടപടി.ശ്രദ്ധയില്ലാത്ത ഡ്രൈവിംഗാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നും അതിന് പരിഹാരം കാണാനാണ് പുതിയ പദ്ധതികളെന്നും ഗതാഗത മന്ത്രി
വാഹനം ഓടിക്കുന്നതില്‍ ശ്രദ്ധയും അച്ചടക്കവും ഇല്ലാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ഇതിന് പരിഹാരം കാണാനാണ് പുതിയ പദ്ധതികളെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.
മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.കേരളത്തില്‍ ലൈസന്‍സ് കിട്ടാത്ത അതിര്‍ത്തി ജില്ലകളിലുള്ളവര്‍ തമിഴ്നാട്ടില്‍പോയി ലൈസന്‍സ് എടുക്കുന്ന രീതി കൂടിയിട്ടുണ്ട്. ലൈസന്‍സ് കൊടുക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ സ്വകാര്യബസുകളിലും ജനവരിയില്‍ പരിശോധന നടത്തും. സ്വകാര്യബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പോലീസ് ക്ലിയറന്‍സ് കര്‍ശനമാക്കും.കൂടാതെ സ്വകാര്യബസുകളിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റാ ബാങ്കും തയ്യാറാക്കും. സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.