ഇംപള്‍സ് -2024 സമാപിച്ചു

ഇംപള്‍സ് -2024 സമാപിച്ചു

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെ കോണ്‍ക്ലേവ് ‘ഇംപള്‍സ് -2024’ സമാപിച്ചു.13-ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളില്‍ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ആസ്റ്റര്‍ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പികെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ന്യൂതന ചികിത്സാ രീതികള്‍ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാന്‍ ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചടങ്ങില്‍ വിശദമായി ചര്‍ച്ച ചെയ്തു. കോണ്‍ക്ലേവിനോട് അനുബന്ധിച്ച് പിജി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ആന്റണി ജേസണ്‍ & ഡോ.സിദ്ധാര്‍ത്ഥ് ടീം ഒന്നാം സ്ഥാനവും, തൃശ്ശൂര്‍ അമല ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ.അലോക് മോഹന്‍ & ഡോ.സ്റ്റീഫന്‍ ടീം രണ്ടാം സ്ഥാനവും, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.അലക്‌സ് തോമസ് & ഡോ. അധിനാഥ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിന് ഡോ. പി എം ഹംസ, ഡോ.രമേശ് ഭാസി, കോഴിക്കോട് മിംസ് ആശുപത്രി സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത്, ഡോ. ദീപിന്‍ കുമാര്‍ പി യു, ഡോ. രഞ്ജിമ സി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

ഇംപള്‍സ് -2024 സമാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *