തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

തിരുവനന്തപുരം: ഏഷ്യയിലെ കലാ മാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാനത്ത് തിരശ്ശീല ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.്.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി.

പതിനൊന്നു മണിയോടെ കലാമത്സരങ്ങള്‍ ആരംഭിക്കും. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

2016ലാണ് തിരുവനന്തപുരത്തു അവസാനമായി സംസ്ഥാന കലോത്സവം നടന്നത്. അന്ന് വിജയ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാമ്പ്യന്മാര്‍. കോഴിക്കോട് രണ്ടാം സ്ഥാനം നേടി.
അഞ്ചുദിവസം പതിനയ്യായിരത്തോളം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 25 വേദികളിലാണ് പരിപാടി നടക്കുന്നത.ചരിത്രത്തില്‍ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നീ തദ്ദേശീയ ഗോത്രനൃത്തരൂപങ്ങള്‍ മത്സരവേദിയിലെത്തുന്ന സംസ്ഥാനകലോത്സവമാണിത്. എം.ടി.വാസുദേവന്‍നായരോടുള്ള ആദരസൂചകമായി പ്രധാനവേദിക്ക് എംടി-നിള എന്നാണ് പേരിട്ടിരിക്കുന്നത്. 8ന് വൈകിട്ട് 5 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും.

 

തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിന്
തിരശ്ശീല ഉയര്‍ന്നു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *