സദയം – ബോചെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സദയം – ബോചെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള 2024 ലെ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ (ഡോ.ബോബി ചെമ്മണൂര്‍) അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് അവാര്‍ഡ്. ഫെബ്രുവരി 10നകം എന്‍ട്രികള്‍ അയക്കണം. മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിള്‍ ട്രസ്റ്റ് -ബോചെ അവാര്‍ഡ് എന്‍ട്രി എന്ന് രേഖപ്പെടുത്തണം.
വിലാസം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് , സദയം നഗര്‍, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട് -673571.
മാര്‍ച്ചില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.വിവരങ്ങള്‍ക്ക് ഫോണ്‍: 8078912984, 9495614255, 9747964450.

 

സദയം – ബോചെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *