കോട്ടയം: ബൃഹത്തായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി അധിസ്ഥിതരായ ജനവിഭാഗങ്ങളള്‍ക്കൊപ്പം നിലകൊണ്ട് അനാചാരങ്ങള്‍ക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.ക്ഷേത്ര ആചാരം മാറ്റാന്‍ പാടില്ല എന്ന് സുകുമാരന്‍ നായര്‍ പറയുന്നു. എന്നാല്‍ ആചാരം മാറ്റിയില്ലെങ്കില്‍ മന്നത്ത് പത്മനാഭന്‍ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും മാറിയതുകൊണ്ടാണ് നാട്ടില്‍ മാറ്റങ്ങള്‍ വന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ലക്ഷ്യമിട്ടാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. ആര്‍എസ്എസ്സിന്റെ 100-ാം വാര്‍ഷികത്തില്‍ ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ്‌വരുടെ അജണ്ട. ഇതിനായി രാമക്ഷേത്രത്തെ വരെ വര്‍ഗീയപരമായി അവര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. എന്നിട്ടും രാമക്ഷേത്ര ഭൂമി ഉള്‍പ്പെടുന്ന ഫാസിയാബാദില്‍ സമാജ്വാദി പാര്‍ട്ടി ജയിച്ചു. ബിജെപിയുടെ വര്‍ഗീയ അടവ് നയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യ സ്വഭാവത്തില്‍ അടിസ്ഥിതമായ ഒരു ഭരണഘടന വേണമെന്ന് പറയുന്ന അമിത്ഷാ യ്ക്ക് അംബേദ്കര്‍ എന്ന പേര് കേള്‍ക്കുന്നത് പോലും സഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണം എന്നു പറയുന്ന അവര്‍ സനാതനധര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെയാണ് ആ വാക്ക് പ്രയോഗിക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.