കോഴിക്കോട്: ‘മാമലനാട് ‘സെല്‍ഫ് ഹെല്‍പ് ട്രസ്റ്റ് കേരള സംഘടിപ്പിച്ച പുതുവത്സരാഘോഷം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നളന്ദയില്‍ നടന്ന പരിപാടിയില്‍ പി.വി അബ്ദുല്‍ ബഷീര്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു.കെ.സി ആറ്റക്കോയ തങ്ങള്‍ മുഖ്യാതിഥിയായി. വിവിധ മേഖലയില്‍ മികവു തെളിയിച്ച നിസാര്‍ പൂനൂര്‍ തേക്കിന്‍ തോട്ടം, ഷഹീര്‍ പള്ളിത്താഴം, റഷീദ് ഏലായി, കെ.പി മജീദ്, കെ.വി ഉസ്മാന്‍ അലനെല്ലൂര്‍,കെ.ടി ഇര്‍ഷാദ് കൊല്ലം, റഷീദ് ഏലായി, മുഹമ്മദലി കല്ലട, സുരേഷ് മൊകവൂര്‍, എം. വി സലീം, കെ.ടി അക്ബര്‍ എന്നിവരെ ആദരിച്ചു. ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. എ.കെ ജാബിര്‍ കക്കോടി, എം.അന്‍വര്‍ അരിപ്ര, റിയാസ് വേങ്ങേരി, ബാബു എരഞ്ഞിപ്പാലം സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും കെ.പി സക്കീര്‍ നന്ദിയും പറഞ്ഞു.മാജിക് ഷോയും വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.
‘മാമലനാട്’ പുതുവത്സരമാഘോഷിച്ചു