കോഴിക്കോട്: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തിന് തുടക്കമായി. കോഴിക്കോട്, മീഞ്ചന്ത, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടക്കുന്ന പ്രസംഗ മത്സരം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രിയ പി. അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷന്‍ അംഗം പി. സി ഷൈജു സ്വാഗതവും കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഹഫീഫ ഹിജ ആശംസയും യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.അതുല്‍ നന്ദിയും പറഞ്ഞു. പ്രസംഗമത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുപതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.