കോഴിക്കോട്: ബില്‍ഡിംഗ് നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. റെന്‍സ്‌ഫെഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് ഒരു ബാധ്യതയുമില്ലാതെ സ്വയംതൊഴില്‍ കണ്ടെത്തി, സര്‍ക്കാരിന് നികുതി നില്‍കുന്ന വിഭാഗമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ പങ്കും വഹിക്കുന്നുണ്ട്. കെ-സ്മാര്‍ട്ടിന് പോരായ്മകളുണ്ടെങ്കിലും, അത് തിരുത്തി മുന്നോട്ട്് പോകുന്നതിലൂടെ അഴിമതി ഒരു പരിധിവരെ കുറയ്ക്കാനാവും. അഴിമതി ഒരു ശാപമാണ്. ഒരു വില്ലേജ് ഓഫീസര്‍ പിടിക്കപ്പെട്ടത് 10 ലക്ഷം രൂപ അഴിമതി കേസിലാണ്. എങ്ങനെയാണ് അനര്‍ഹമായ പണം വീട്ടില്‍ കൊണ്ടുപാകാനാവുന്നതെന്നും അദ്ദേഹം ചോദിച്ചു. മേയറായിരിക്കുമ്പോള്‍ 25 ലക്ഷം രൂപവരെ ചോദിച്ച കേസ് എനിക്കറിയാം. ഉള്ളത്‌കൊണ്ട് ജീവിക്കാന്‍ പഠിക്കണം. അത്യാര്‍ത്തി ഒഴിവാക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭേദപ്പെട്ട ശമ്പളമുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരില്‍ ഒരു വിഭാഗം മാത്രമാണ് അഴിമതി നടത്തുന്നത്. അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിക്കും കൂട്ടുനില്‍ക്കരുത്. ലെന്‍സ്‌ഫെഡ് അഴിമതിക്കെതിരെ നിലകൊള്ളണം. നമ്മുടെ നാട് ഇനിയും വികസിക്കണം. പുറം ലോകം കാണുമ്പോഴാണ് നമ്മള്‍ എവിടെയും എത്തിയിട്ടില്ലെന്ന് മനസ്സിലാവുക. ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ നന്നായിട്ട് മുന്നേറണം.
നദികളിലെ മണലെടുത്താല്‍ തന്നെ നിര്‍മ്മാണാവശ്യത്തിനുള്ള മണല്‍ കിട്ടും. പരിസ്ഥിതിക്ക് വി ഘാതമായ പാറമണല്‍ ഉല്പാദനം കുറയ്ക്കുവാന്‍ കഴിയും.
കെട്ടിട നിര്‍മ്മാണ മേഖലയില്‍ സ്ത്രീകള്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. എല്ലാ രംഗത്തും സ്ത്രീകള്‍ മുേന്നറണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി. മസൂദ് സ്വാഗതം പറഞ്ഞു.സംഘടനാ സെഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീകാന്ത്. എസ്. ബാബു ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി. പി പ്രമോദ് കുമാര്‍ അവതരിപ്പിച്ചു . ജില്ലാ ജോയന്റ് സെക്രട്ടറി വി.ടി. ഭരതരാജന്‍ സ്വാഗതം പറഞ്ഞു.
ജില്ലാറിപ്പോര്‍ട്ട് സെക്രട്ടറി സന്തോഷ് കുമാര്‍. സി യും വരവ് ചിലവ് കണക്ക് ട്രഷറര്‍ അഷറഫ് കെ.എം., സംസ്ഥാന സെക്രട്ടറി കെ.പി. സുമിദ് മേല്‍കമ്മിറ്റി റിപ്പോര്‍ട്ടും,അവതരിപ്പിച്ചു. കറസ്‌പോണ്ടന്റ് സെക്രട്ടറി ടി.പി. മനോജ് സ്ഥാപക പ്രസിഡണ്ട് സി.വിജയകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.മനോജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി പി.വി.അനീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ വൈസ് പ്രസിഡണ്ട് ടി. അബ്ദുള്‍ ലത്തിഫും നാരായണന്‍ നമ്പ്യാരും പ്രമേയവും, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് കെ.ടി. മുഹമ്മദ് ഹനീഫയും അവതരിപ്പിച്ചു. ചടങ്ങിന് ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി. ഗിരീഷ് ബാബു നന്ദി പറഞ്ഞു.
നെല്‍വയല്‍ തണ്ണീര്‍ത്തടം സംരക്ഷണ നിയമത്തിലെ ഭൂമിയുടെ തരം മാറ്റം അനുമതിക്കുള്ള കാലതാമസം ഒഴിവാക്കുക,ലൈസന്‍സികളുടെ ലൈസന്‍സ് കാറ്റഗറി വ്യത്യാസമില്ലാതെ പ്രമോഷന്‍ നല്‍കി എക്‌സ്പിരിയന്‍സ് കാലാവധി ഏകീകരിക്കുക, കെട്ടിടനിര്‍മ്മാണ സെസിലുള്ള അപാകതകള്‍ പരിഹരിക്കുക, സെസിലെ സ്ലാബ് സമ്പ്രദായ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് ഇരുപത് ലക്ഷമാക്കി ഉയര്‍ത്തുക, അടവാക്കേണ്ടുന്നതുക ഗഡുക്കളായി ഈടാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, കെ.സ്മാര്‍ട്ട് സമ്പ്രദായത്തില്‍ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി മുസ്തഫ.കെ ( പ്രസിഡണ്ട്), സുധീഷ് കുമാര്‍. കെ. കെ. (സെക്രട്ടറി ), രാംമോഹന്‍ – എ.കെ. ( ട്രഷറര്‍), വൈസ് പ്രസിഡണ്ട് മാര്‍
സിക്കന്തര്‍. പി, ഗോപിനാഥന്‍ പി.കെ, ജോയിന്റ് സെക്രട്ടറിമാര്‍ പി.പ്രമോദ് കുമാര്‍, ബീനതോമസ്.