കൊച്ചി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, മാര്‍ക്‌സിസ്റ്റുക്കാര്‍ അരിഞ്ഞുവീഴ്ത്തിയിട്ടുള്ള നൂറ് കണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നീതി കിട്ടുന്ന ദിവസം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ഒരു വിധിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.പെരിയ ഇരട്ടക്കൊലക്കേസിന്റെ ആരംഭം തൊട്ട് പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ഗവണ്‍മെന്റ് പ്രതികള്‍ക്കാണ് സംരക്ഷണ കവചമൊരുക്കിയത്, ഇരകള്‍ക്കല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് അല്ല, ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് ആണെന്ന് അവര്‍ ഒന്നുകൂടി തെളിയിച്ചുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
1.17 കോടി രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചാണ് അവര്‍ കേസ് നടത്തിയത്. ആത്മാഭിമാനമുണ്ടെങ്കില്‍ 1.17 കോടി രൂപ മടക്കി നല്‍കാന്‍ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്
എതിരെയുള്ള ശക്തമായ വിധി; കെ.സി.വേണുഗോപാല്‍.എം.പി