കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എ ഗാലറിയില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വേദിയില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നു എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വേദിക്ക് പൊക്കമുള്ളതിനാല്‍ പിന്നിലൂടെ വന്നാണ് അവര്‍ ഇരിന്നിരുന്നത്. മുന്നില്‍ വലിയ താഴ്ച ഉള്ളതുകൊണ്ട് ആരും മുന്നോട്ട് പോയില്ല. പൊക്കമുള്ള മുന്‍ഭാഗത്ത് ബാരിക്കേഡ് കെട്ടി സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതായിരുന്നു. അതാണ് അപകടമുണ്ടാവാന്‍ കാരണമായത്. മന്ത്രി സജി ചെറിയാനും എഡിജിപിയും അപകട സമയത്ത് വേദിയില്‍ ഉണ്ടായിരുന്നു.
ഉമ തോമസ് എംഎല്‍എ ക്ക് അപകടം സംഭവിച്ച
ദൃശ്യങ്ങള്‍ പുറത്ത്, വേദിയില്‍ വേണ്ടത്ര സ്ഥല
മില്ലായിരുന്നു എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം