സാമുദായിക പരിഷ്‌ക്കരണത്തിനു വേണ്ടി 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം എന്ന പേരില്‍ ആരംഭിച്ച് പിന്നീട് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്)എന്നു പുനര്‍നാമകരണം ചെയ്ത പ്രസ്ഥാനത്തിന്റെ അമരക്കാരനായ മന്നത്ത് പത്മനാഭന്റെ ജ്ന്മദിനമാണ് മന്നം ജയന്തിയായി മലയാളികള്‍ ആഘോഷിക്കുന്നത്. 1878 ജനുവരി 2 നാണ് മന്നത്ത് പത്മനാഭന്‍ ജനിച്ചത്. അതുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി 2 മന്നം ജയന്തിയായി ആചരിക്കുന്നു. പെരുന്നയില്‍ മന്നത്തു വീട്ടില്‍ പാര്‍വ്വതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ച അദ്ദേഹം കുഞ്ഞുനാളിലേ തന്റെ കഴിവുകള്‍ തെളിയിച്ചു തുടങ്ങിയിരുന്നു.
ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം.സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം നേതൃപാടവം കൊണ്ടും സംഘടനാചാതുരി കൊണ്ടും ശ്രദ്ധേയനായി.സമൂഹനന്മയ്‌ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറാന്‍ കഴിഞ്ഞു എന്നതാണ്് മന്നത്ത് പത്മനാഭന്റെ പ്രസക്തി.
വൈക്കം സത്യാഗ്രഹത്തെ എതിര്‍ത്ത സവര്‍ണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവര്‍ണജാഥയും ഗുരുവായൂര്‍ സത്യഗ്രഹവും 1959 ലെ വിമോചന സമരവുംമന്നത്ത് പത്മനാഭന്റെ നേതൃപാടവം വിളിച്ചോതുന്നവയായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാ സമാജികനായി. വിദ്യാഭ്യാസ മേഖലയില്‍ തന്റെ വിജയകരമായ കര്‍മ്മപരിപാടികളിലൂടെ മന്നത്ത് പത്മനാഭന്‍ നിരവധി സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തി.അദ്ദേഹം ദിവംഗതനായ് 1970 ഫെബ്രുവരി 25 മന്നം സമാധി ദിനമായി സംസ്ഥാനം ആചരിക്കുന്നു.
ഇന്ന് മന്നം ജയന്തി;നായര്‍ സര്‍വീസ് സൊസെറ്റിയുടെ
സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ ജനിച്ചിട്ട് ഇന്നേക്ക് 148 വര്‍ഷം