കോഴിക്കോട്: തെക്കേപ്പുറം ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ 12ന് (ഞായര്‍) വൈകിട്ട് 4 മണിക്ക് ‘ലഹരിക്കെതിരെ നമുക്കൊന്നിച്ചു പോരാടാം’എന്ന സന്ദേശവുമായി ബഹുജനറാലി നടക്കും. പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 7 മണിക്ക് കുറ്റിച്ചിറയില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 12ന് നടക്കുന്ന ബഹുജന റാലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ വ്യാപാര പ്രമുഖന്‍ സി.എ.ഉമ്മര്‍കോയ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്ക് യുവസാഹിതി ഹാളിലാണ് പരിപാടി നടക്കുന്നത് പരിപാടി വിജയിപ്പിക്കണമെന്ന് ജാഗ്രതാ സമിതി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയയും, ജനറല്‍ കണ്‍വീനര്‍ എന്‍.പി.നൗഷാദും ട്രഷറര്‍ എം.വി.ഫസല്‍ റഹ്‌മാനും അഭ്യര്‍ത്ഥിച്ചു.
ലഹരിക്കെതിരെ ബഹുജന റാലി 12ന്