ജെഇഇ മെയ്ന്‍ പരീക്ഷ ജനുവരി 22 മുതല്‍ 30 വരെ

ജെഇഇ മെയ്ന്‍ പരീക്ഷ ജനുവരി 22 മുതല്‍ 30 വരെ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (
BE/BTech) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.

പേപ്പര്‍ 2A(BArch), പേപ്പര്‍ 2B (B.Planning), പേപ്പര്‍ 2A, 2B (BArch, B Planning) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 ന് നടക്കും. പേപ്പര്‍ 2A, പേപ്പര്‍ 2B എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെ നടത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ പുറത്തിറക്കും. സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.inഎന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്ലിപ്പുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജനുവരി ആദ്യ വാരത്തോടെ തന്നെ സ്ലിപ്പുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതിക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ എന്‍ടിഎ ഒരുക്കും. പരീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.

 

ജെഇഇ മെയ്ന്‍ പരീക്ഷ ജനുവരി 22 മുതല്‍ 30 വരെ

 

Share

Leave a Reply

Your email address will not be published. Required fields are marked *