കോഴിക്കോട്; കോട്ടൂളി വില്ലേജിലെ തണ്ണീര്‍ തടവും കണ്ടല്‍ക്കാടും നശിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സെക്രട്ടറി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണ സൂചന മാത്രമാണെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മറ്റ് സമരപരിപാടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കാളക്കണ്ടി അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ സെല്‍ സംസ്ഥാന ജന.സെക്രട്ടറി പ്രബിത, ജില്ലാ ട്രഷറര്‍ രജീഷ് കാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അജേഷ് തോട്ടില്‍പ്പാലം, ബേപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഷെറീന ഷെറിന്‍ സ്വാഗതം പറഞ്ഞു.
കോട്ടൂളിയിലെ തണ്ണീര്‍തടം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുക; രാഷ്ട്രീയ ലോക് ജന്‍ശക്തി