കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തില്‍ മന്നത്ത് പത്മനാഭന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് പ്രമുഖ സാഹിത്യകാരന്‍ വി ആര്‍ സുധീഷ് പറഞ്ഞു.
കേശവപുരി ഹിന്ദു സേവാ കേന്ദ്രം അത്താണിക്കല്‍ ശ്രീ നാരായണ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍ സമാരംഭം കുറിച്ച നവോത്ഥാനത്തിന്റെ കൈവഴികളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജമാണ് ഇന്നത്തെ നമ്മുടെ കേരളത്തിന്റെ മുന്നേറ്റത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ കേശവപുരി ഹിന്ദു സേവാ കേന്ദ്രം ചെയര്‍മാന്‍ സുധീഷ് കേശവ പുരി അധ്യക്ഷത വഹിച്ചു. എസ് എന്‍ ഡി പി യോഗം കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം രാജന്‍, പി കെ ഭരതന്‍, കെ വി ശോഭ, ലീലാവിമലേശന്‍, മണി വി പി, പാര്‍ത്ഥന്‍ പി കെ, മനോജ് .പി,രഞ്ജിത്ത് .കെ, സ്മിത എ. ടി എന്നിവര്‍ പ്രസംഗിച്ചു.